New Update
കൊച്ചി: മെട്രോമാന് ഇ. ശ്രീധരനെതിരെ പോലീസില്‍ പരാതി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി അനൂപ് വി.ആര്. ആണ് പൊന്നാനി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
Advertisment
ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നീ പ്രസ്താവനകള്‍ നടത്തിയെന്നാണ് പരാതി. ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശ്രീധരന്റെ വിവാദ പരാമര്‍ശമുണ്ടായത്.