Advertisment

കല്യാണ വിരുന്നിനിടെ വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചു , ശേഷം വടിവാള്‍ പിടിച്ച് ഡാന്‍സും ; നവവരനും സുഹൃത്തിനുമെതിരെ കേസെടുത്തു

New Update

ചെന്നൈ : കല്യാണ വിരുന്നിനിടെ വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ച നവവരനെതിരെ പൊലീസ് കേസെടുത്തു. ചെന്നൈയിലാണ് സംഭവം. തിരുവർക്കാട് കരുമാരിയമ്മൻ കോയിൽ ഭുവനേഷ് (23) ആണ് വടിവാൾ ഉപയോഗിച്ച് വിവാഹ കേക്ക് മുറിച്ചത്. ഭുവനേഷിന്റെ സുഹൃത്ത് മണിക്കെതിരെയും പൊലീസ് കേസെടുത്തു.

Advertisment

publive-image

കേക്ക് മുറിച്ച ശേഷം വരനും,​ സുഹൃത്തും വടിവാൾ പിടിച്ച് സ്റ്റേജിൽ ഡാൻസ് കളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്. എന്നാൽ വീഡിയോ വ്യാപകമായി പ്രചരിച്ചതിനുശേഷം മണി ഒളിവിലാണ്.

ഭുവനേഷിന്റെ പിതാവും വീഡിയോ കണ്ടിരുന്നു. തുട‌ർന്ന് പിതാവ് ഭുവനേഷിനെ വീട്ടിലെത്തി മർദ്ദിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വധുവിന്റെ വീട്ടിലെ അത്താഴ വിരുന്നിനായി ഭുവനേഷും കുടുംബവും പോയതിനാൽ ഭുവനേഷിനെ അറസ്റ്റ് ചെയ്തില്ലെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ചരിത്ര ബിരുദധാരിയായ ഭുവനേഷ് ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. തന്റെ സഹപ്രവർത്തകരെയും,​ സുഹൃത്തുക്കളെയും ഭുവനേഷ് തന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഭുവനേഷിന്റെ കല്യാണ വിരുന്ന് വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കാൻ ഒരു കേക്കും,​ വടിവാളുമായാണ് സുഹൃത്തുക്കൾ വന്നതെന്നും പൊലീസ് പറഞ്ഞു.

മൂന്നടി നീളമുള്ള വടിവാൾ ഉപയോഗിച്ചാണ് ഭുവനേഷ് കേക്ക് മുറിക്കുന്നത്. 29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മുപ്പതോളം ചെറുപ്പക്കാർ സ്റ്റേജിൽ കയറി വിവാഹ വിരുന്ന് ആഘോഷിക്കുന്നതും കാണാം.

 

Advertisment