കലാപാഹ്വാനമെന്ന് പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പോലീസ് കേസെടുത്തു. ഓഗസ്റ്റ് 16ലെ ഫെയ്‌സ്ബുക്ക് കുറിപ്പ് അടിസ്ഥാനമാക്കി കലാപാഹ്വാനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അടൂര്‍ പോലീസാണ് കേസ് എടുത്തത്. ഐപിസി 1860 സെക്ഷന്‍ 153 പ്രകാരമാണ് കേസ്.

Advertisment

മുസ്ലീം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു സിപിഎം? എന്നതലക്കെട്ടില്‍ എഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടത് അനുകൂലികളുടെ സമൂഹികമാധ്യമ കൂട്ടായ്മയാണ് പരാതി നല്‍കിയത്. പോലീസ് അന്വേഷണം നടത്തിവരുകയാണ്.

Advertisment