ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാമിനെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി സാകേത് ജില്ലാ കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷര്‍ജില്‍ നടത്തിയ പ്രസംഗമാണ് ജാമിയ മിലിയയില്‍ സംഘര്‍ഷത്തിനു കാരണമായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
/sathyam/media/post_attachments/W1gA2MpeADzX3uqzcfEi.jpg)
ഷര്‍ജിലിനെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഐപിസി സെക്ഷന്‍ 307, 147, 148, 149, 186, 353, 332, 427 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കേസില്‍ കൂടുതല്‍ അന്വേഷണം തുടരുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
മുംബൈ ഐഐടിയില്‍ നിന്ന് കംപ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ഷര്‍ജില്‍ ജെഎന്‍യുവില്‍ ഗവേഷണം ചെയ്യുകയാണ്. പൗരത്വവിരുദ്ധപ്രക്ഷോ ഭത്തിനിടെ നടത്തിയ പ്രസംഗത്തില്‍ ആസാമിനെയും വടക്കുകിഴക്കന്‍ പ്രദേശങ്ങളെയും ഇന്ത്യയില്‍ നിന്ന് മുറിച്ചുമാറ്റണമെന്ന ഷര്‍ജിലിന്റെ പരാമര്‍ശം സോഷ്യ ല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റത്തിന് പോലീസ് കേസെടുത്തത്.