ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് പരാതി; തോമസ് കെ തോമസ് എംഎല്‍എയ്ക്കും ഭാര്യയ്ക്കും എതിരെ കേസ്

author-image
Charlie
New Update

publive-image

ആലപ്പുഴ: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസിനും ഭാര്യയ്ക്കും എതിരെ കേസ്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആര്‍ ബി ജിഷയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് പരാതി.

Advertisment

ഹരിപ്പാട് പൊലീസാണ് കേസെടുത്തത്. എംഎല്‍എ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമാണ്. ഈ മാസം ഒമ്പതിന് ഹരിപ്പാട് വെച്ചു നടന്ന എന്‍സിപി ഫണ്ട് സമാഹരണ യോഗത്തിലായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോ സഹിതമാണ് ജിഷ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയത്. ഹരിപ്പാട്ടെ യോഗത്തിന് മണ്ഡലത്തിലുള്ളവരെ മാത്രമാണ് ക്ഷണിച്ചിരുന്നത്.

എന്നാല്‍ മണ്ഡലത്തില്‍ നിന്നല്ലാത്ത എംഎല്‍എയും ഭാര്യയും എത്തിയപ്പോള്‍ പുറത്തുപോകണമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചെന്നും ഇതാണ് അവരെ പ്രകോപിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. കാക്കയെ പോലെ കറുത്താണ് ഇരിക്കുന്നതെന്ന് പറഞ്ഞ് എംഎല്‍എയുടെ ഭാര്യ അധിക്ഷേപിച്ചെന്നും പരാതിയിലുണ്ട്. ആരോപണം നിഷേധിച്ച് എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്.

Advertisment