ദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ നിയമ നടപടി നേരിടുന്ന ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കതിരെ പരാതിക്കാരനായ നാസില്‍ അബ്ദുള്ള ദുബായ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു.
/sathyam/media/post_attachments/DiRGAu9I7jrn1TQcKKqk.jpg)
തുഷാറില്‍ നിന്ന് കരാര്‍ പ്രകാരം ഉള്ള തുക കിട്ടണമെന്നാവശ്യപ്പെട്ടാണ് സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. 10 വര്‍ഷം മുമ്ബുള്ള ഒരു ബിസിനസ് ഇടപാടില്‍ ഒമ്ബത് ദശലക്ഷം ദിര്‍ഹം (18 കോടിയോളം രൂപ) കിട്ടാനുണ്ടെന്നു കാണിച്ചാണ് തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ള തുഷാറിനെതിരേ അജ്മാന്‍ നുഐമി പോലീസില്‍ പരാതി നല്‍കിയത്.
തുഷാറിന് എതിരെ നിലവില്‍ അജ്മാന്‍ പോലീസില്‍ നല്‍കിയ പരാതിക്കു പുറമെയാണിത്.
കേസില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. തുഷാര്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ അപര്യാപ്തമാണ് എന്ന നിലപാടാണ് നാസില്‍ സ്വീകരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us