ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കിയ മകനെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍റെ നിര്‍ദേശം

ന്യൂസ് ബ്യൂറോ, മലപ്പുറം
Sunday, November 17, 2019

മലപ്പുറം: ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കിയ മകനെതിരെ കേസെടുക്കാന്‍ പോലീസിന് വനിതാ കമ്മീഷന്‍റെ നിര്‍ദേശം. തിരുനാവായ കൊടക്കല്‍ സ്വദേശിയും ബിഎസ്‌എന്‍എല്‍ ജീവനക്കാരനുമായ സിദ്ധിഖാണ് എഴുപതുകാരിയായ മാതാവിന് കുഴിമാടമൊരുക്കിയത്.

സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ മാതാവിന് കുഴിമാടമൊരുക്കിയത്. നാട്ടുകാര്‍, പള്ളി കമ്മിറ്റി, ബന്ധുക്കള്‍ തുടങ്ങിയവര്‍ മകനുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.

തുടര്‍ന്ന് പരാതിയുമായി മാതാവ് തന്നെ വനിതാകമ്മീഷനെ സമീപിച്ചു. വിഷയം കമ്മീഷന്‍ ഏറ്റെടുക്കുകയും കുഴിമാടം മൂടാന്‍ ഇയാളോട് നിര്‍ദേശിക്കുകയും ചെയ്തു.മകന്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാത്തതോടെയാണ് കേസെടുക്കാന്‍ തിരൂര്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.

×