കോവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണം; അനാവശ്യമായി വാഹനങ്ങൾ നിരത്തിലിറക്കിയതിന് അഞ്ചു പേർക്കെതിരെ കേസ്

New Update

publive-image

പാലാ: കോവിഡ് പ്രതിരോധത്തിനായി ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണം എന്ന കർശന നിർദ്ദേശം നിലനിൽക്കെ അനാവശ്യമായി വാഹനങ്ങളുമായി നിരത്തിലിറങ്ങിയ അഞ്ചു പേർക്കെതിരെ പാലാ പോലീസ് കേസ്സെടുത്തു.

Advertisment

പാലാ ഡി.വൈ.എസ്.പി കെ.ബി പ്രഫുല്ലചന്ദ്രൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ, പ്രിൻസിപ്പൽ എസ്.ഐ ശ്യാമും സംഘവുമാണ് വാഹന പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഡി.വൈ.എസ്.പിയും സംഘവും റോഡിലുണ്ടാകും.

publive-image

9-ാം തീയതി വരെ കർശനമായ പരിശോധന തുടരുമെന്നും അനാവശ്യമായി വാഹനങ്ങളുമായി ആരും നിരത്തിലിറങ്ങരുതെന്നും ഡി.വൈ.എസ്.പി പ്രഫുല്ലചന്ദ്രൻ നിർദ്ദേശിച്ചു.

മഹാമാരിയെ പ്രതിരോധിക്കാൻ എല്ലാവരും ഒത്തു ചേർന്ന് ശ്രമിച്ചേ തീരൂ. ഈ അവസരത്തിൽ നിയന്ത്രണങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ ആരെങ്കിലും പെരുമാറിയാൽ പോലീസ് കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ഡി.വൈ.എസ്.പി പറഞ്ഞു.

pala news
Advertisment