ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ അഖിൽ എന്ന വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെയും രണ്ടാം പ്രതി നസീമിന്റേയും പേരിലുള്ളത് അരഡസനിലേറെ കേസുകള്‍.
Advertisment
കൊലപാതകശ്രമം, പൊലീസിനെ അക്രമിക്കല്‍, ഡ്യൂട്ടിതടസപ്പെടുത്തല്‍,ഭീഷണി, ദേഹോപദ്രവം, അന്യായമായി സംഘംചേരല്‍, സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ കേസുകളാണ് ഉള്ളത്.
പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളുമായി ബന്ധപ്പെട്ട് നസീമിനെതിരെയും പെട്രോള്‍ ബോംബേറുള്‍പ്പെടെ കേസുകള്‍ ശിവരഞ്ജിത്തിനെതിരെയുമുണ്ട്. ഇവര്‍ക്കെതിരെയുള്ള ഏതാനും കേസുകള്‍ എഴുതിതള്ളിയെങ്കിലും മറ്റുചില കേസുകളില്‍ ഇവര്‍ വിചാരണ നടപടികള്‍ നേരിടുന്നുണ്ട്.