വളര്‍ത്തുനായയുമായി നടക്കുന്നതിനിടയില്‍ പൂച്ച തലയില്‍ വീണ് ബോധരഹിതനായി വീണു; പൂച്ചയുടെ ഉടമസ്ഥനില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാനൊരുങ്ങി മധ്യവയസ്‌കന്‍; വീഡിയോ

New Update

publive-image

ടപ്പാതയിലൂടെ നടന്നുപോകുന്നതിനിടെ പൂച്ച തലയില്‍ വീണ മധ്യവയസ്‌കന്‍ ബോധരഹിതനായി നിലംപതിച്ചു. ചൈനയിലെ ഹെയ്‌ലോംഗ്ജിയാംഗിലാണ് സംഭവം നടന്നത്.

Advertisment

വളര്‍ത്തു നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഗാവോ ഫാംഗ്വ എന്നയാളുടെ തലയിലേക്കാണ് പൂച്ച വീണത്. അപ്പോള്‍ തന്നെ ഇദ്ദേഹം ബോധരഹിതനായി വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സമീപത്തെ കെട്ടിടത്തില്‍ നിന്ന് പൂച്ച അബദ്ധത്തില്‍ വീണതാകാമെന്നാണ് കരുതുന്നത്. ഫാംഗ്വേ വീണയുടനെ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന നായ പൂച്ചയെ നോക്കി കുരക്കുന്നത് വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

സംഭവം നടന്നയുടനെ ഫാംഗ്വേയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23 ദിവസങ്ങള്‍ക്കു ശേഷമാണ് ഇയാളുടെ ആരോഗ്യം മെച്ചപ്പെട്ടത്. പൂച്ചയുടെ ഉടമസ്ഥനില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാനായി കേസ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇയാള്‍.

Advertisment