ഏണിപ്പടിയില്‍ നിന്ന് താഴേയ്ക്ക് പോകുമായിരുന്ന കുഞ്ഞിനെ രക്ഷിച്ച വളര്‍ത്തുപൂച്ച: വീഡിയോ വൈറൽ

author-image
admin
New Update

ഒരു അപൂര്‍വ്വ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്‌എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

Advertisment

publive-image

നിലത്ത് ഇരുന്ന് കളിക്കുകയാണ് ഒരു കുട്ടി. മുട്ടിലിഴഞ്ഞ് നിരങ്ങി നീങ്ങുന്ന കുട്ടിയെ അപകടത്തില്‍ നിന്ന് പൂച്ച രക്ഷിക്കുന്നതാണ് വീഡിയോയില്‍ ഉളളത്. കുട്ടി വീഴാന്‍ പോകുന്നത് മുന്‍കൂട്ടി കണ്ട പൂച്ച ഞൊടിയിടയില്‍ രക്ഷയ്ക്ക് എത്തി. കുട്ടിയെ മുന്നോട്ടുപോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്.

ദൂരെ നിന്ന് ഓടിയെത്തിയ പൂച്ച കുട്ടിയെ പിന്നിലേക്ക് തളളി മാറ്റുകയാണ്. നിമിഷനേരം കൊണ്ടാണ് പൂച്ചയുടെ ഇടപെടല്‍. അല്ലാത്തപക്ഷം കുട്ടി ഗോവണിപ്പടിയിലേക്ക് വീഴുമായിരുന്നു.

പൂച്ചയുടെ ഇത്തരമൊരു ഇടപെടലിനെ തുടര്‍ന്ന് കുട്ടി പിന്നിലേക്ക് നീങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

Advertisment