04
Tuesday October 2022

ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സാന്തൂരിൽ ദേശീയഗാനം ആലപിക്കുന്ന ഇറാനിയൻ പെൺകുട്ടി; വൈറല്‍ വീഡിയോ തരംഗമാകുന്നു !

'മൊബൈല്‍ നോക്കാതെ ദേശീയഗാനം പോലും അറിയില്ലേ'; അറ്റന്‍ഷനില്‍ നിന്ന് ദേശീയഗാനം ആലപിക്കേണ്ടതിന് പകരം ഫോണില്‍ നോക്കി ജനഗണമന പാടിയ വി. മുരളീധരനെതിരെ വിമർശനം

ചരിത്രത്തിലാദ്യമായി സ്വാതന്ത്യ ദിനമാഘോഷിച്ച സിപിഎമ്മിന് പണികിട്ടുമോ ! പാര്‍ട്ടി പതാകയ്ക്ക് ഒപ്പം ദേശീയ പതാകയും ഉയര്‍ത്തി എകെജി സെന്റര്‍ ! പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമം...

അബദ്ധം പിണഞ്ഞ് ബിജെപിയും; ദേശീയ പതാക തല കീഴായി ഉയര്‍ത്തി കെ സുരേന്ദ്രന്‍

ദേശീയ പതാക സിപിഎം പതാകയ്ക്കൊപ്പം തന്നെ അതേ ഉയരത്തിൽ ഉയർത്തി; സിപിഎം ദേശീയ പതാകയെ അപമാനിച്ചതായി ആരോപണം

എകെജി സെന്ററില്‍ ദേശീയപതാക; സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സിപിഎം; സ്വാതന്ത്ര്യ സേനാനികളുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് എ വിജയരാഘവന്‍

"എല്ലാ നിർമ്മാതാക്കളും ആഗോള വിപണിയെ ലക്ഷ്യമിടണം, ആഗോള വിപണിയുടെ കേന്ദ്രമായി ഇന്ത്യ മാറണം; നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി; സൈനിക് സ്കൂളുകൾ പെൺകുട്ടികൾക്കായി തുറക്കും; സ്വാതന്ത്ര്യദിനത്തിൽ...

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനവും, ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികത്തോടും അനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്നത് വിപുലമായ പ്രവര്‍ത്തനങ്ങള്‍.

നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിനാവശ്യമായ ചിന്തകളാല്‍ സമ്പന്നമായിരിക്കണം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍.

More News

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ആശംസകള്‍ നേര്‍ന്ന്  രോഹിത് ശര്‍മ, വിരാട് കോലി,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങളും. ഇന്ത്യ 75-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ നമുക്കൊരുമിച്ച് നിന്ന് രാജ്യത്തെ സെല്യൂട്ട് ചെയ്യാമെന്ന് സഞ്ജു കുറിച്ചിട്ടു. Freedom in our mind,Freedom in our hearts and Freedom in our souls…Let us all come together and salute our Nation on The Independence Day…जय हिन्द 🇮🇳🙏🏽😊 pic.twitter.com/sIm4H70CGg — […]

ഡൽഹി: ചെങ്കോട്ടയിൽ നിന്ന് ഒൻപതാം വട്ടം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിപ്രോംപ്റ്റർ ഉപേക്ഷിച്ച് പകരം കടലാസിൽ കുറിച്ച വരികൾ വായിച്ചത് ശ്രദ്ധേയമായി. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. 82 മിനിറ്റ് നീണ്ട പ്രസംഗമാണ് അദ്ദേഹം നടത്തിയത്. 2014ൽ പ്രധാനമന്ത്രിയായി ആദ്യവട്ടം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും എഴുതിത്തയാറാക്കിയ പ്രസംഗം ഇല്ലാതെയാണ് മോദി സംസാരിച്ചത്. അന്ന് വലിയ കുറിപ്പുകൾ പോലും അദ്ദേഹം കരുതിയിരുന്നില്ലെന്നും […]

ഡൽഹി: 75–ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് വെള്ളയിൽ മൂവർണക്കൊടിയടയാളം നിറഞ്ഞ തലപ്പാവണിഞ്ഞ്. ചരിത്രമുറങ്ങുന്ന ചെങ്കോട്ടയിൽനിന്ന് ഒന്‍പതാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വെള്ള കുർത്തയും നേവി ബ്ലൂ കോട്ടുമായിരുന്നു വേഷം. 2014 മുതൽ സ്വാതന്ത്ര്യ– റിപ്പബ്ലിക് ദിനങ്ങളിൽ രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തുമ്പോൾ വർണശബളമായ തലപ്പാവുകൾ ധരിച്ചാണ് മോദി എത്തിയിട്ടുള്ളത്. കാവിയിൽ ചുവപ്പും പിങ്ക് നിറവും ചേർന്ന തലപ്പാവായിരുന്നു കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ധരിച്ചത്.

ഡൽഹി: ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലുടെ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. സുപ്രധാനമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുരുവടക്കമുള്ള മഹാൻമാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ വിഭജനത്തെയും പ്രസംഗത്തിൽ മോദി പരാമർശിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയെന്നും മോദി പറഞ്ഞു. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക […]

ഡൽഹി: ‘ ഇന്ന് വിഭജന ഭീതിയുടെ അനുസ്മരണ ദിനം.സ്വാതന്ത്ര്യ ദിനത്തലേന്നായ ഇന്ന് രാജ്യം വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുകയാണ്‌. ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മയ്‌ക്കായിട്ടാണ് ഈ ദിനം. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ദിനങ്ങള്‍ നമ്മുക്ക് ആലോചിക്കാനെ സാധിക്കില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പുള്ള ഈ ദിനം വളരെ പ്രധാനപ്പെട്ടതാണ് ‘ – വിഭജന കാലത്തെ വർഗീയ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണിത് . വിഭജനത്തിൽ ദുരിതമനുഭവിക്കുന്നവർ […]

നമ്മുടെ രാജ്യം സ്വതന്ത്രമായിട്ട് എഴുപത്തഞ്ച് വര്‍ഷമായിരിക്കുന്നു. കൊളോണിയല്‍ ഭരണത്തിന് കീഴില്‍ ശ്വാസം മുട്ടി കഴിഞ്ഞിരുന്ന ജനത നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ അമൃത് വര്‍ഷങ്ങള്‍. രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ചെങ്കോട്ടയില്‍ ഇന്ത്യന്‍ പതാക അണിയിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും നിധി പോലെ കാത്തു സൂക്ഷിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരനും. ഇന്ത്യയുമായി വ്യാപാരം നടത്താന്‍ ബ്രിട്ടിഷുകാര്‍ 1600 ഡിസംബര്‍ 31ന് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചതോടെയാണ്, ഐതിഹാസികമായ ആ സമര ചരിത്രത്തിന് തുടക്കം കുറിച്ചതും ഇന്ത്യയെന്ന ലോകത്തിന് […]

കൊച്ചി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ആസാദി കാ അമൃത് മഹോത്സവ്’ ക്യാംപയിനോടനുബന്ധിച്ച് തെരഞ്ഞെടുത്ത സാംസ്‌കാരിക ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ മലയാളി താരം ഗോവിന്ദ് പദ്മസൂര്യയും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം 75 ബ്രാന്‍ഡ് അംബാസഡര്‍മാരെ തെരഞ്ഞെടുത്തത്. യുവ തലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിത്വമെന്ന നിലയിലാണ് ഗോവിന്ദ് പദ്മസൂര്യയെ അംബാസിഡറായി തെരഞ്ഞെടുത്തത്.മുംബൈയില്‍ നടന്ന ചടങ്ങില്‍ ഗോവിന്ദ് പദ്മസൂര്യ ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. രാജ്യത്തിന്റെ 75 ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘ആസാദി കാ അമൃത് മഹോത്സവ്’ […]

കർശനമായ പർദ സമ്പ്രദായം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലും, പുരുഷ അംഗങ്ങൾക്കൊപ്പമല്ലാതെ സ്ത്രീ കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാൻ അനുവാദമില്ലാതിരുന്ന കാലഘട്ടത്തിലും, ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കുന്നതിൽ നിരവധി സ്ത്രീകൾ പ്രധാന പങ്ക് വഹിച്ചു. വീടുകളിൽ നിന്ന് ഇറങ്ങിയ അവർ, പാരമ്പര്യത്തിന്റെ വേലിക്കെട്ടുകൾക്കെതിരെ, സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടി, തങ്ങൾ ഒരു തരത്തിലും തങ്ങളുടെ പുരുഷ പ്രതിഭകളേക്കാൾ ഒട്ടും കുറവല്ലെന്ന് തെളിയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടും ഈ ധീര വനിതകളെ ചരിത്ര പുസ്തകങ്ങളിൽ പരാമർശിക്കുന്നില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. […]

മറാഠ ഭരണത്തിന് കീഴിലായിരുന്ന ഝാൻസിയിലെ രാജ്ഞിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ് (1828 നവംബർ 19 – 1858 ജൂൺ 17). 1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു, ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഈ ധീരവനിത. ബ്രാഹ്മണസ്ത്രീകൾ ഭർത്താവിന്റെ വിയോഗത്തിനുശേഷം ഭൗതികജീവിതം ഉപേക്ഷിച്ചിരുന്ന ആ കാലഘട്ടത്തിൽ അവർ രാജ്യഭരണം ഏറ്റെടുത്തത് പുരോഗമനപരമായ ഒരു നിലപാടായി കരുതപ്പെടുന്നു. ജീവിതരേഖ റാണി ലക്ഷ്മി ബായ് 1828 നവംബർ 19 ന് […]

error: Content is protected !!