റംസാന്‍, വിഷു, ഈസ്റ്റര്‍ തുടങ്ങിയ വിശേഷ ദിനങ്ങള്‍ക്ക് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് യുഡിഎഫും എല്‍ഡിഎഫും; മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബിജെപി

New Update

publive-image

തിരുവനന്തപുരം: റംസാന്‍, വിഷു, ഈസ്റ്റര്‍ തുടങ്ങിയ വിശേഷ ദിനങ്ങള്‍ക്ക് മുമ്പ് തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ആവശ്യപ്പെട്ടു. മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പായി മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Advertisment

ഏപ്രില്‍ ആറിനും 12-നുമിടയില്‍ വോട്ടെടുപ്പ് വേണമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് നടത്തേണ്ട സമയം നിര്‍ദേശിച്ചെങ്കിലും അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ വിലയിരുത്തി വരികയാണ്.

സംസ്ഥാനത്ത് ഒറ്റ ഘട്ടമായി തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടു. ഇതിനിടെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു.

Advertisment