പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വീതിയന്‍റെ നില അതീവ ഗുരുതരം

New Update

കോട്ടയം: പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാര്ത്തോമാ പൗലോസ് ദ്വീതിയന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിലാണ് ചികിത്സ തുടരുന്നത്. എല്ലാവരും പരിശുദ്ധ ബാവാ തിരുമേനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഓര്ത്തഡോക്സ് സഭ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ് അദ്ദേഹത്തിന്‍റെ നില ഗുരുതരമായതായി ആശുപത്രി അറിയിച്ചത്.

Advertisment

publive-image

നേരത്തേ സഭയുടെ സിനഡ് ചേർന്ന് ചികിത്സാ വിവരങ്ങൾ ചർച്ച ചെയ്തിരുന്നു. ഇടയ്ക്ക് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ അൽപം പുരോഗതിയുണ്ടായിരുന്നതാണ്. മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുവെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ പിന്നീട് നില വീണ്ടും മോശമാവുകയായിരുന്നു.

 

catholica bava health
Advertisment