മണ്ണിടിച്ചിലില്‍ നിന്നും യുവാവിന്റെ അദ്ഭുത രക്ഷപ്പെടല്‍; ബൈക്ക് ഉപേക്ഷിച്ച് ഇറങ്ങി ഓടിയ ഉടന്‍ മണ്ണില്‍ പുതഞ്ഞ് അപ്രത്യക്ഷമാകുന്ന ബൈക്കും; വീഡിയോ വൈറലാകുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മണ്ണിടിച്ചിലില്‍ നിന്നും യുവാവിന്റെ അദ്ഭുത രക്ഷപ്പെടലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഈ സംഭവം മുമ്പ് എന്നോ നടന്നതാണ്. ഒരു വലിയ മണ്ണിടിച്ചിലില്‍ നിന്നും സ്‌കൂട്ടര്‍ യാത്രികനായ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്.

Advertisment

publive-image

ഈ വര്‍ഷം ഏപ്രിലില്‍ ഇന്തോനേഷ്യയില്‍ ഒരു വലിയ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു. അതിനു ശേഷമാണ് ഈ ഞെട്ടിക്കുന്ന വീഡിയോ വ്യത്യസ്ത അവകാശ വാദങ്ങളുമയി സോഷ്യല്‍മീഡിയയില്‍ ഒന്നിലധികം തവണ വൈറലാകുന്നത്.

ഈ സംഭവം ഗോവയില്‍ നടന്നതാണെന്നും അതല്ല മേഘാലയില്‍ നിന്നുള്ളതാണെന്നും വാട്‌സ്ആപ്പുകളിലും മറ്റും പ്രചരിച്ചിരുന്നു.

മെട്രോ ടിവി വാര്‍ത്തകള്‍ പ്രകാരം ഈ വര്‍ഷം ഏപ്രില്‍ 9ന് ഇന്തോനേഷ്യയിലെ ചിയാങ്ജൂറിന്റെയും സുകനഗരയുടെയും ജനവാസ കേന്ദ്രങ്ങള്‍ക്കു സമീപമാണ് ഈ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.

മണ്ണിടിച്ചില്‍ നടന്ന സമയത്തു തന്നെ ഒരു ബൈക്ക് യാത്രികന്‍ സ്ഥലത്തുകൂടി കടന്നു പോകുന്നു. ഇയാള്‍ രക്ഷപ്പെടാന്‍ കാണിക്കുന്ന ശ്രമങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ മണ്ണിനടിയില്‍ പെട്ടുപോകാതിരിക്കാന്‍ ബൈക്ക് ഉപേക്ഷിച്ച് ഇദ്ദേഹം ഇറങ്ങിയോടുന്നതും വീഡിയോയില്‍ കാണാം. യുവാവ് ബൈക്കില്‍ നിന്നിറങ്ങിയയുടന്‍ ബൈക്ക് മണ്ണില്‍മൂടി പോകുകയും ചെയ്തു.

വീഡിയോ കാണാം..

all news viral video
Advertisment