/sathyam/media/post_attachments/q80HcROAApKhBCDG4I14.jpg)
ന്യൂഡൽഹി: മാല മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞ യുവതിയെ കുത്തി കൊലപ്പെടുത്തി. വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ആദര്‍ശ് നഗർ പ്രദേശത്ത് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.
സിമ്രാൻ എന്ന ഇരുപത്തിയഞ്ചുകാരിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ കൈക്കുഞ്ഞിനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിമ്രാൻ. ആള്‍തിരക്കില്ലാത്ത വഴിയിലേക്ക് കടന്ന സിമ്രാന് പുറകിലൂടെ വന്ന രണ്ട് പേര്‍ അവരുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാം.
മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമികളില്‍ ഒരാള്‍ സിമ്രാനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ സിമ്രാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് സിമ്രാന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. പ്രദേശത്ത് ഇത്തരത്തിൽ ആക്രമങ്ങൾ പതിവാണെന്നും പൊലീസിൽ പരാതികള നൽകിയിട്ടും ഇതുവരെ പട്രോളിങ് ശക്തിപ്പെടുത്താൻ തയാറായിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.