ഹോട്ടലുകൾക്ക് സ്റ്റാർ പദവി; വൻ കോഴയെന്ന് ആരോപണം; അടിസ്ഥാന സൗകര്യമില്ലാത്ത ഹോട്ടലുകൾക്ക് പോലും സ്റ്റാർ പദവി നൽകിയത് കോഴ വാങ്ങി, ഇന്ത്യാ ടുറിസം ഉദ്യോഗസ്ഥർക്കെതിരെ സിബിഐ

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, November 26, 2020

കൊച്ചി: ഹോട്ടലുകൾ കോഴ നൽകി സ്റ്റാർ പദവി നേടിയെന്ന് സിബിഐ കണ്ടെത്തൽ. കേരളത്തിലടക്കം രാജ്യമെങ്ങും വ്യാപക റെയ്ഡ് പുരോഗമിക്കുകയാണ്. ചെന്നൈയിലെ ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് കോഴ വാങ്ങിയത്. സിബിഐ നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെടുത്തു. ഇന്ത്യാ ടൂറിസത്തിന്റെ റീജ്യണൽ ഉദ്യോഗസ്ഥർക്കാണ് കോഴ നൽകിയത്.

കേസില്‍ കേന്ദ്ര ടൂറിസം അസിസ്റ്റന്‍റ് ഡയറക്ടര്‍ എസ്.രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു‍. തമിഴ്നാട്ടിലെ പഴനിയില്‍ നിന്നാണ് അറസ്റ്റിലായത്. ഏഴു ലക്ഷം രൂപയും കണ്ടെടുത്തു.

റീജ്യണൽ ഡയറക്ടർ സ‌ഞ്ജയ് വാട്സ്, അസിസ്റ്റൻ്റ് ഡയറക്ടർ രാമകൃഷ്ണ എന്നിവർക്കാണ് കോഴ നൽകിയത്. കേരളത്തിലെ ഹോട്ടലുകളും ഏജൻ്റുമാരുടെ വീടുകളും കേന്ദ്രീകരിച്ച് സിബിഐ റെയ്ഡ് തുടരുകയാണ്.

ഇടനിലക്കാർ വഴിയാണ് കോഴ കൈമാറിയത്. അടിസ്ഥാന സൗകര്യം പോലമില്ലാത്ത ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

×