ചെന്നൈ: 8,239.79 കോടി രൂപയുടെ രണ്ട് പുതിയ ബാങ്ക് തട്ടിപ്പുകൾ സിബിഐ കണ്ടെത്തി.ചെന്നൈയിലെയും ഹൈദരാബാദിയിലെയും സ്ഥാപനങ്ങള്‍ക്കെതിരെ 8,239.79 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് ആരോപിച്ച് സിബിഐ കേസെടുത്തു.
/sathyam/media/post_attachments/IQIcpyzOLcmqNQgUrN6M.jpg)
ഹൈദരാബാദ് ആസ്ഥാനമായുള്ള ട്രാൻസ്ട്രോയ് (ഇന്ത്യ) ലിമിറ്റഡിനെതിരെ കാനറ ബാങ്ക് 7,926 കോടി രൂപയുടെ തട്ടിപ്പ് പരാതി നൽകിയപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ ആസ്ഥാനമായുള്ള അഗ്നൈറ്റ് എഡ്യൂക്കേഷൻ ലിമിറ്റഡിനെതിരെ 313.79 കോടി രൂപയുടെ തട്ടിപ്പ് പരാതി നൽകി. പരാതികളെത്തുടർന്ന് സിബിഐ ഹൈദരാബാദ്, ഗുണ്ടൂർ, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി രേഖകൾ പിടിച്ചെടുത്തു.
ട്രാൻസ്‌ട്രോയിയ്‌ക്കെതിരായ ആദ്യ കേസിൽ ട്രാൻസ്‌ട്രോയ് (ഇന്ത്യ) ലിമിറ്റഡ്, സിഎംഡി ചെറികുരി ശ്രീധർ ശ്രീധർ, അഡീഷണൽ ഡയറക്ടർമാരായ രായപതി സംബാശ റാവു, അക്കിനേനി സതീഷ് എന്നിവർക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ട്രാൻസ്ട്രോയ് തട്ടിപ്പിൽ ഉൾപ്പെട്ട തുക - 7,926 കോടി രൂപ നീരവ് മോദി ഇന്ത്യയിലെ ബാങ്കുകൾക്ക് നൽകേണ്ടതിലും അധികമാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us