മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ മുന്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. റിയ ചക്രബര്‍ത്തി, മാതാപിതാക്കളായ ഇന്ദ്രജിത്ത് ചക്രബര്‍ത്തി, സന്ധ്യ ചക്രബര്‍ത്തി, സഹോദരന്‍ ഷൗവിക്ക് ചക്രബര്‍ത്തി, സാമുവല്‍ മിറാന്‍ഡ, ശ്രുതി മോദി തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ ബീഹാര്‍ പൊലീസും കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സിബിഐയുടെയും നീക്കം. ക്രിമിനല്‍ ഗൂഢാലോചന, ആത്മഹത്യക്ക് പ്രേരിപ്പിക്കല്‍, മോഷണം, വഞ്ചന തുടങ്ങിയ ആരോപണങ്ങളും ഇവര്‍ക്ക് നേരെ ഉയര്‍ന്നിട്ടുണ്ട്.
CBI registers FIR against Rhea Chakraborty, Indrajit Chakraborty, Sandhya Chakraborty, Showik Chakraborty, Samuel Miranda, Shruti Modi, and others in connection with #SushantSinghRajput's death case. pic.twitter.com/KEy7iCegcv
— ANI (@ANI) August 6, 2020
കേസില്‍ ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ബീഹാര്‍ പൊലീസുമായി തങ്ങള്‍ ബന്ധപ്പെടുന്നുണ്ടെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിയും വിജയ് മല്യയ്‌ക്കെതിരായ ബാങ്ക് തട്ടിപ്പ് കേസും അന്വേഷിക്കുന്ന സിബിഐയുടെ പ്രത്യേക അന്വേഷണ സംഘമാണ് സുശാന്തിന്റെ മരണത്തെ സംബന്ധിച്ചും അന്വേഷണം നടത്തുന്നത്.
റിയ ചക്രബര്‍ത്തിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, സുശാന്തിന്റെ പണം തട്ടിയെടുത്തു തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വിളിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഹാജരാകാനാണ് ആവശ്യം.
മുംബൈയിലെ രണ്ടു വസ്തുവകകളില്‍ റിയ നടത്തിയ നിക്ഷേപം. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നുള്ള ഫണ്ടുകളുടെ ഒഴുക്ക് എന്നിവ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചുവരികയാണ്. നടിയുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനോടും ഇ.ഡി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുശാന്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തതിന് തൊട്ടു
പിന്നാലെയാണ് റിയയോട് ഹാജരാകാന്‍ ഇ.ഡി.ആവശ്യപ്പെട്ടിരിക്കുന്നത്. സുശാന്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും കമ്പനികളെ കുറിച്ചും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനോട് ചോദിച്ചറിഞ്ഞു.