ദേശീയം

സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയ ശതമാനം 99.37%

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, July 30, 2021

ഡല്‍ഹി: സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.37% ഈ വർഷത്തെ വിജയ ശതമാനം.cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം.

രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി.ബി.എസ്.ഇ. പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

×