സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി അവസാനം വരെ നടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, December 22, 2020

ന്യൂഡല്‍ഹി: സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി) എഡ്യൂക്കേഷന്‍) 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഫെബ്രുവരി അവസാനം വരെ നടത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. അധ്യാപകരുമായി നടത്തിയ മുഖാമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബോര്‍ഡ് പരീക്ഷകള്‍ പിന്നീടേ നടത്തൂവെന്നും കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പരീക്ഷാ തീയതി നിശ്ചയിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

×