/sathyam/media/post_attachments/S0RzgqbPhvvHiT3te61k.jpg)
പ്രളയവും കൊവിഡും മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായി ഓണം ആഘോഷിക്കാനാകാത്തതിന്റെ ക്ഷീണം ഇത്തവണ തീര്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍. കൊവിഡ് ഭീഷണി അകന്നിട്ടില്ലെങ്കിലും, വീടിനുള്ളില്‍ ആഘോഷങ്ങള്‍ പറ്റുന്നതുപോലെ കെങ്കേമമാക്കാന്‍ കേരളം ഒരുങ്ങി.
ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികളും. ആഘോഷം അരങ്ങുകളില്‍ ഇല്ലെങ്കിലും, പൂക്കളവും, സദ്യയും ഒരുക്കി ആഘോഷം സമ്പന്നമാക്കാമെന്നാണ് പ്രവാസികളുടെയും പ്രതീക്ഷ. ദുരിതങ്ങളുടെ പെരുമഴക്കാലത്തെ ഓണാഘോഷങ്ങളിലൂടെ തത്കാലത്തേക്ക് മറക്കാനുള്ള തയ്യാറെടുപ്പുകള്‍ കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളിലും പുരോഗമിക്കുകയാണ്.
നാടിന്റെ ഓണസ്മൃതികള്‍ ഉണര്‍ത്തുന്ന രുചിഭേദകളുമായി കുവൈറ്റിലെ പ്രവാസ സമൂഹത്തിനൊപ്പം ആഘോഷങ്ങളില്‍ പങ്ക് ചേരുകയാണ് കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റും. ഉപ്പേരി, ശര്‍ക്കര വരട്ടി, നാരങ്ങ അച്ചാര്‍, മാങ്ങ അച്ചാര്‍, കാബേജ് തോരന്‍, അവിയല്‍, പച്ചടി, കിച്ചടി, കൂട്ടുക്കറി, ഇഞ്ചിപ്പുളി, ഓലന്‍, പപ്പടം, പഴം, പരിപ്പ്, നെയ്യ്, സാമ്പാര്‍, രസം, മാമ്പഴ പുളിശേരി, കാളന്‍, പച്ചമോര്, പാലട പായസം, പരിപ്പ് പായസം എന്നീ മലയാളികളുടെ പ്രിയപ്പെട്ട രുചിഭേദങ്ങള്‍ കാലിക്കറ്റ് ലൈവിന്റെ ഓണസദ്യയിലുണ്ടാകും.
തിരുവോണ (ഓഗസ്റ്റ് 21) സദ്യയ്ക്കുള്ള ബുക്കിംഗ് കാലിക്കറ്റ് ലൈവ് ആരംഭിച്ച് കഴിഞ്ഞു. ബുക്കിംഗിന്: +965 6656 5766, +973 2574 0999.