റിയാദ്: ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനം റിയാദിലെ ഇന്ത്യൻ എംബസിയിൽ ആഘോഷിച്ചു. രാവിലെ എംബസി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അംബാസഡർ ഡോ. ഔസാഫ് സയീദ് പതാക ഉയര്‍ത്തി സലുട്ട് സ്വീകരിച്ചു.
/sathyam/media/post_attachments/iwlsSCyCbEdeMRwYjewd.jpg)
റിയാദ് ഇന്ത്യന്‍ എംബസി അങ്കണത്തില്‍ പതാക ഉയര്‍ത്തിയതിനു ശേഷം അംബാസിഡര്‍ ഡോ: ഔസാഫ് സയീദ് റിപ്പബ്ലിക് സന്ദേശം നല്‍കി സംസാരിക്കുന്നു.
തുടർന്ന് ദേശീയഗാനം ആലപിച്ചു. കോവിഡ് -19 സുരക്ഷാ പ്രോട്ടോക്കോളുകൾപാലിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ഏതാനും അംഗങ്ങളും എംബസി ഉദ്യോഗസ്ഥരും മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. പരിപാടിയിൽ ദേശസ്നേഹ വിളിച്ചോതുന്ന ഗാനങ്ങളുടെ അവതരണവും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ നൃത്ത പ്രകടനവും ഉണ്ടായിരുന്നു. ചടങ്ങില്‍ ഷാപൂർജി പല്ലോഞ്ചി സംഘടിപ്പിച്ച രക്തദാന ഡ്രൈവും അംബാസഡർ ഉദ്ഘാടനം ചെയ്തു. ചടങ്ങ് എംബസിയുടെ യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്തു.
/sathyam/media/post_attachments/2L8abUNvOf75RdbpQz9S.jpg)
ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തപരിപാടിയില്‍ നിന്ന്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25 ന് റിയാദിലെ ഹോട്ടൽ ഫൈസാലിയയിൽ ആഘോഷ ചടങ്ങ് സംഘടിപ്പിച്ചിരുന്നു വളരെ പരിമിതമായ എണ്ണം സൗദി, ഇന്ത്യൻ ബിസിനസ്സ് വ്യക്തികള്‍ മാത്രമാണ് ചടങ്ങിന് ക്ഷണിച്ചിരുന്നു.
ഇന്നു വൈകീട്ട്. ഔപചാരിക ദേശീയ ആഘോഷം ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ സാംസ്കാരിക കൊട്ടാരത്തിൽ നടക്കും, അംബാസഡർമാരും മുതിർന്ന സൗദി വിശിഷ്ടാതിഥികളും പങ്കെടുക്കുമെന്ന് എംബസി അറിയിച്ചു..
/sathyam/media/post_attachments/suYYy6sxjN51BPknLxIV.jpg)
റിയാദ് മേയർ ഹിസ് ഹൈനസ് പ്രിൻസ് ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് മുഖ്യാതിഥിയാകും. പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികളുടെ സാംസ്കാരിക പരിപാടികള്‍ , ഇന്തോ-സൗദി ഉഭയകക്ഷി ബന്ധത്തെ ചിത്രീകരിക്കുന്ന ഫോട്ടോ എക്സിബിഷൻ, സൗദി ആസ്ഥാനമായുള്ള വിവിധ ഇന്ത്യൻ കലാകാരന്മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യന്‍ കമ്മ്യൂണിയിലെ പ്രധാനപെട്ട എല്ലാവരെയും വിളിച്ചു നടത്തിയിരുന്ന ആഘോഷ പരിപാടി കോവിഡ് പശ്ചാത്തലത്തില്‍ പരിമിതമായ ആളുകളെ മാത്രം ഉള്‍പെടുത്തിയാണ് ഈ വര്‍ഷം ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us