ബിനീഷും സക്കീറും തമ്മിലുള്ള ഇടപാടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു; രണ്ട് പേരും ബിസിനസ് പങ്കാളികളെന്ന് ഇ.ഡിക്ക് പരാതി നല്‍കി വിവരാവകാശ പ്രവർത്തകന്‍ ജി.ഗിരീഷ് ബാബു

New Update

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ അച്ചടക്ക നടപടി നേരിടുന്ന സക്കീർ ഹുസൈനും ബിനീഷ് കോടിയേരിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് പാർട്ടിക്ക് അകത്തും പുറത്തും ആരോപണങ്ങൾ ശക്തമാകുന്നു. ലഹരിക്കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് ഒന്നര മാസമായി ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്. ഇവർ തമ്മിൽ ഒട്ടേറെ ക്വട്ടേഷൻ ഇടപാടുകളും കൂട്ട് കച്ചവടങ്ങളും ഉണ്ടെന്നാണ് വിവരാവകാശ പ്രവർത്തകനായ ജി.ഗിരീഷ് ബാബു മുഖ്യമന്ത്രിക്കും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും നൽകിയ പരാതിയിൽ പറയുന്നത്.

Advertisment

publive-image

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനും സിപിഎം കളമശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനും വലിയ സൗഹൃദത്തിലായിരുന്നു. പല കേസുകളില്‍പ്പെട്ടിട്ടും, പാര്‍ട്ടിയില്‍ പിണറായി വിജയന്റെ വിരുദ്ധ ഗ്രൂപ്പിലായ സക്കീറിന് സംരക്ഷണം ലഭിച്ചിരുന്നത് ഈ കാരണത്താലാണ്. ബിനീഷ് കോടിയേരിയുടെ ഇടപാടുകളുടെ ഭാഗമായാണ് മുമ്പ് ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയി,സക്കീറും സംഘവും പണം വാങ്ങിയതെന്നും പറയുന്നുണ്ട്.

2018ല്‍ ബാങ്കോക്ക് യാത്ര കഴിഞ്ഞെത്തിയ സക്കീര്‍ ഹുസൈന്‍ കൊച്ചിയിലെ ഒരു സഹകരണ ബാങ്കില്‍ 85 ലക്ഷം രൂപ നിക്ഷേപിച്ചത് കണ്ടെത്തിയിട്ടുണ്ട്. പത്തു വര്‍ഷത്തിനിടെ സക്കീര്‍ ഹുസൈന്‍ സമ്പാദിച്ച കോടികളുടെ സ്വത്തിന് ബിനീഷ് കോടിയേരിയുടെ ഇടപാടുകളുമായി ബന്ധമുണ്ട്. ബിനീഷിന്റെ കേസന്വേഷിക്കുന്ന ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സക്കീറിനെയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. അങ്ങനെ വന്നാല്‍ എറണാകുളം കേന്ദ്രമായ ചില പ്രമുഖ സിപിഎം നേതാക്കളുടെ ബന്ധവും പുറത്തുവരാം. സക്കീറിനെ സംരക്ഷിക്കാന്‍ ജില്ലയിലെ സി.പി.എമ്മിലെ പ്രമുഖരായ ചില നേതാക്കളും ഉണ്ട്.

Advertisment