Advertisment

കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് രണ്ടാം തരംഗത്തിന്‍റെ രൂക്ഷത കുറയാത്ത സാഹചര്യം വിലയിരുത്താൻ ഇന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ഓണലൈൻ ചർച്ച നടത്തും

New Update

publive-image

Advertisment

ഡൽഹി: കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് രണ്ടാം തരംഗത്തിന്‍റെ രൂക്ഷത കുറയാത്തത് കേന്ദ്രം വിലയിരുത്തുന്നു. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടും രണ്ട് സംസ്ഥാനങ്ങളിലും പുതിയ രോഗികളുടെ എണ്ണം കുറഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിലാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സാഹചര്യം കേന്ദ്രം വിലയിരുത്തുന്നത്. ഇതിനായി ഇന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ഓണലൈൻ ചർച്ച നടത്തും.

രാജ്യത്താകെ മുപ്പതിനായിരത്തിനും നാൽപ്പതിനായിരത്തിനും ഇടയിലേക്ക് കൊവിഡ് കേസുകൾ എത്തിയ സാഹചര്യത്തിലും പകുതിയോളം കേരളത്തിലാണ് റിപ്പോ‍ർട്ട് ചെയ്യുന്നത്.

ഞായറാഴ്ച കേരളത്തിൽ പതിനേഴായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോ‍ർട്ട് ചെയ്തിരുന്നു. ഇന്നലെ പതിനൊന്നായിരത്തിലേക്ക് എത്തിയെങ്കിലും ടെസ്റ്റുകൾ കുറഞ്ഞതിനാലായിരുന്നു എണ്ണത്തിൽ കുറവുണ്ടായത്. മഹാരാഷ്ട്രയിലാകട്ടെ ഏഴായിരത്തോളം കേസുകൾ ദിനംപ്രതി റിപ്പോ‍ർട്ട് ചെയ്യുന്നുണ്ട്.

 

NEWS
Advertisment