ഡൽഹി: ഹോട്‌സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ കൂടുതൽ കടകൾ തുറക്കാൻ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾ തുറക്കാൻ അനുമതി ഇല്ല. എന്നാൽ ഒറ്റപ്പെട്ട കടകൾക്ക് അനുമതിയുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് ശനിയാഴ്ച മുതൽ പലചരക്ക് കടകൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു പുറമേ ചെറിയ കടകളും തുറക്കാം. ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം.
/sathyam/media/post_attachments/x10QUsvz4KVbPwPrJ1sU.jpg)
മുനിസിപ്പാലിറ്റികൾ നിർദേശിക്കുന്ന സമയക്രമം കർശനമായി പാലിക്കണം. 50 ശതമാനം ജീവനക്കാരേ തുറക്കുന്ന കടകളിൽ പാടുള്ളൂ. കേന്ദ്ര വിജ്ഞാപനം അതേപടി നടപ്പാക്കുമെന്നും കേരളത്തിലെ പഞ്ചായത്തുകളിൽ കൂടുതൽ കടകൾ ശനിയാഴ്ച മുതൽ തുറക്കാമെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.
സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നഗരസഭാ, കോർപറേഷൻ പരിധിക്കു പുറത്ത് ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള കടകളും പാർപ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം. സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകളിലെ ഷോപ്പുകൾ ഇതിൽപെടില്ല. അവ തുറക്കാൻ അനുമതിയില്ല.