New Update
/sathyam/media/post_attachments/uIScUKb575IgL2r3lcti.jpg)
ന്യൂഡല്‍ഹി: രണ്ടാംഘട്ട അണ്‍ലോക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവ ജൂലായ് 31 വരെ തുറക്കില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Advertisment
തിയറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിങ്പൂളുകൾ, മെട്രോ സർവീസുകൾ എന്നിവ പ്രവർത്തിക്കില്ല. ജൂലൈയിലും രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്ക് പറക്കാം. നിലവില്‍ അനുവദിച്ചിട്ടുള്ള ആഭ്യന്തര വിമാന സര്‍വീസുകളും തീവണ്ടി സര്‍വീസുകളും ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, മത ചടങ്ങുകളും കൂട്ടായ്മകളും അനുവദിക്കില്ല.
/sathyam/media/post_attachments/P3q5VLAYNX1rnRFAcwaW.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us