ഡൽഹി : രാജ്യത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ അക്രമം തടയാനുള്ള ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പകർച്ചവ്യാധി നിയമഭേദഗതി ഓർഡിനൻസ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
/sathyam/media/post_attachments/q3qka8jUQZ22cmcKBWaL.jpg)
ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ അത് ഇനി മുതൽ ജാമ്യം ലഭിക്കാത്ത കുറ്റമാകും. ആറുമാസം മുതൽ എഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും
ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴ ശിക്ഷയ്ക്കും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. ഇതോടെ അക്രമങ്ങൾക്കെതിരെ ഡോക്ടർമാർ നടത്താനിരുന്ന പ്രതിഷേധം പിൻവലിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതിയിൽപെടുത്തി കോവിഡ് ചികിത്സ സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികൾക്കും ഇത് ബാധകമായിരിക്കും