ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ന്യൂഡല്‍ഹി: സൈന്യത്തില്‍ സ്ത്രീകളെ സ്ഥിരം കമ്മിഷന്‍ഡ് ഓഫീസര്‍മാരായി നിയമിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. വനിതാ ഓഫീസര്‍മാര്‍ക്ക് വലിയ ചുമതലകള്‍ ലഭിക്കാന്‍ ഇത് അവസരമൊരുക്കുമെന്ന് സൈനിക വക്താവ് അമന്‍ ആനന്ദ് പ്രതികരിച്ചു. സൈന്യത്തിന്റെ പത്ത് ശാഖകളിലേക്കും ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാമെന്നാണ് ഉത്തരവ്.
Advertisment
ആര്‍മി എയര്‍ ഡിഫന്‍സ്, സിഗ്നല്‍, ആര്‍മി ഏവിയേഷന്‍, ആര്‍മി സര്‍വീസ് കോര്‍, ആര്‍മി എജ്യുക്കേഷണല്‍ കോര്‍, എന്‍ജിനീയര്‍മാര്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍, ഇന്റലിജന്‍സ് കോര്‍, ജഡ്ജ് ആന്‍ അഡ്വക്കേറ്റ് ജനറല്‍ എന്നിവിടങ്ങളിലാണ് നിയമനം. വനിതകള്‍ക്ക് വേണ്ടിയുള്ള പെര്‍മനന്റ് കമ്മിഷന്‍ സെലക്ഷന്‍ ബോര്‍ഡിന്റെ തയ്യാറെടുപ്പുകള്‍ സൈന്യം നേരത്തെ തുടങ്ങിയിരുന്നു.