ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം ഉയര്‍ത്തിയേക്കുമെന്ന് സൂചന . നിര്‍ദേശത്തിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയാല്‍ വിരമിച്ച ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
/sathyam/media/post_attachments/m5DvyQFplpkdaRwZGxEf.jpg)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ മാസങ്ങളോളം മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ജൂലൈയിലാണ് ക്ഷാമബത്ത നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ദീപാവലിയോടനുബന്ധിച്ച് മൂന്ന് ശതമാനം കൂടി വര്‍ധിപ്പിച്ചാല്‍ ക്ഷാമബത്ത 31 ശതമാനമായി ഉയരും.