കുവൈറ്റ് :വ്യാജ സര്‍ട്ടിഫിക്കറ്റുകാരെ കൈകാര്യം ചെയ്യുന്നതില്‍ കുവൈറ്റിനെ മാതൃകയാക്കാന്‍ ഒരുങ്ങി മറ്റ് ജിസിസി രാജ്യങ്ങളും . വ്യാജന്മാരെ പിടികൂടാന്‍ കുവൈറ്റിന്റെ പാതപിന്തുടരണമെന്ന ആവശ്യം ശക്തമാകുകയാണ് . വ്യാജ സര്‍ട്ടിഫിക്കറ്റുമായി നിരവധി പേരാണ് ഗള്‍ഫ് രാജ്യങ്ങളില് ജോലി സമ്പാദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നാണ് മറ്റ് രാജ്യങ്ങളും ആവശ്യപ്പെടുന്നത്.
എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച് സംഘടിപ്പിച്ച സിംപോസിയത്തിൽ സൗദി ശൂറാ കൗൺസിൽ അംഗം അൽ റുവൈലിയാണ് ഈ നിർദേശം വച്ചത്.
കുവൈത്ത് ഈ ദിശയിൽ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. എങ്കിലും കുവൈത്ത് അംഗീകരിച്ച നിയമത്തിലെ ചില അവ്യക്തതകൾ കൂടി ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വ്യാജവും സാധുതയില്ലാത്തതുമായ സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നവർക്കു ശക്തമായ മുന്നറിയിപ്പായി മാറിയിട്ടുണ്ട് കുവൈത്തിലെ നിയമമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.