സി.എഫ്. തോമസിന്റെ നിര്യാണത്തിൽ ഡീന്‍ കുര്യാക്കോസ് അനുശോചിച്ചു

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, September 28, 2020

തൊടുപുഴ: മുൻമന്ത്രിയും എംഎൽഎയുമായ സി എഫ് തോമസിനെ നിര്യാണത്തിൽ ഡീൻ കുര്യാക്കോസ് എംപി അനുശോചനം രേഖപ്പെടുത്തി കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ അധികായൻ ആയിരുന്നു അദ്ദേഹം K M മാണിയോട് തോൾചേർന്ന് കർഷകർക്ക് വേണ്ടി പോരാടി. പ്രതിഭാധനനായ അധ്യാപകനും മികച്ച ഗ്രാമവികസന മന്ത്രിയും ആയിരുന്ന അദ്ദേഹം രാഷ്ട്രീയത്തിനതീതമായി കേരളജനതയുടെ ആദരവുകൾ ഏറ്റു വാങ്ങിയ വക്തിത്വത്തിന് ഉടമയായിരുന്നുവെന്നും ഡിൻ കുര്യാക്കോസ് എം പി അനുശോചന സന്ദേശത്തിൽ പറഞ്ഞു

×