സിഫ്മോട്ടോ തങ്ങളുടെ 300SR മോഡലിനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു

New Update

സിഫ്മോട്ടോ തങ്ങളുടെ 300SR മോഡലിനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു. ഏകദേശം 2.54 ലക്ഷം രൂപയ്ക്ക് തുല്യമായ 165,000 പെസോയ്ക്കാണ് സ്പോർട്‌സ് ബൈക്കിനെ കമ്പനി ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

Advertisment

publive-image

ചൈനയിൽ നിന്ന് ഇത് ഫിലിപ്പൈൻസിലേക്ക് കയറ്റുമതി ചെയ്താണ് എത്തുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച 300NK മോഡലിനെ അടിസ്ഥാനമാക്കിയാണ് ഫെയർ പതിപ്പായ 300SR ഒരുങ്ങിയിരിക്കുന്നത്.

ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, മസ്കുലർ ഫ്യൂവൽ ടാങ്ക്, ടെയിൽ വിഭാഗത്തിനായി സ്പോർട്ടി, സ്പ്ലിറ്റ് സജ്ജീകരണം എന്നിവ ഉൾപ്പെടുന്ന ആക്രമണാത്മക രൂപകൽപ്പനയാണ് മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണം.

അതോടൊപ്പം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവർ, അതുപോലെ തന്നെ ക്രമീകരിക്കാവുന്ന പിൻ സീറ്റുകൾ എന്നിവയുൾപ്പെടെയുള്ള ആക്‌സസറികളും സിഫ്മോട്ടോ ബൈക്കിൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഫ്യുവൽ ഫില്ലർ ക്യാപ്, ക്രാഷ് പരിരക്ഷണവും പട്ടികയിൽ ഉൾപ്പെടുന്നു.

cfmoto 300sr auto news
Advertisment