ലോസ്​ ആഞ്ചലസ്​: പ്രമുഖ തയ്​വാന്‍-കനേഡിയന്‍ നടനും മോഡലുമായ ഗോഡ്​ഫ്രീ ഗവോ (35) ചൈനയില്‍ റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ്​ മരിച്ചു.
ചൈനീസ്​ റിയാലിറ്റി ഷോ 'ചേസ്​ മീ'യുടെ ചിത്രീകരണത്തിനിടെ നിങ്​ബോയില്‍വെച്ചായിരുന്നു സംഭവം. മത്സരാര്‍ഥികള്‍ക്ക്​ നല്ല കായികാധ്വാനമുള്ള ടാസ്​കുകള്‍ നല്‍കുന്ന റിയാലിറ്റി ഷോ ആണ്​ ​'ചേസ്​ മീ'.
ഒരു ടീം ഇവന്‍റിന്‍റെ ചിത്രീകരണത്തിനിടെ ഗവോ കുഴഞ്ഞു വീഴുകയും പിന്നീട്​ ആശുപത്രിയില്‍വെച്ച്​ മരിക്കുകയുമായിരുന്നെന്ന്​ ഷോയുടെ നിര്‍മാതാക്കള്‍ വ്യക്​തമാക്കി. 'അദ്ദേഹം സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍െറ ജീവന്‍ നിലനിര്‍ത്താനുള്ള മൂന്നു മണിക്കൂര്‍ നീണ്ട പ്രയത്നം പരാജയപ്പെട്ടു.