ചാലക്കുടിക്കാരുടെ ഉറക്കം കെടുത്തിയ മോഷണ വീരൻ കുടുങ്ങി

ന്യൂസ് ബ്യൂറോ, തൃശൂര്‍
Sunday, November 17, 2019

തൃശൂര്‍: ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ രാത്രി കാലങ്ങളില്‍ അരങ്ങേറിയ മോഷണങ്ങളിലെ പ്രതി അറസ്റ്റില്‍. അരിമ്ബൂര്‍ സ്വദേശി നന്ദനന്‍ അറസ്റ്റിലായത്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി കടകളുടെ പൂട്ടുകള്‍ തകര്‍ത്ത് മോഷണങ്ങള്‍ അരങ്ങേറിയിരുന്നു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം തുടങ്ങിയിരുന്നു.

രാത്രി കാലങ്ങളില്‍ മഫ്തിയില്‍ ഓട്ടോറിക്ഷയിലും ഇരുചക്രവാഹനങ്ങളിലും പ്രത്യേക പട്രോളിങും മറ്റും നടത്തിവരികയായിരുന്നു. ഇതിനിടയിലാണ്. പോട്ടയില്‍ ധന്യ ആശുപത്രിക്ക് സമീപത്തുള്ള സെലക്‌ട് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷട്ടര്‍ തകര്‍ത്ത് ഒന്നരലക്ഷം രൂപ തകര്‍ത്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. മുന്നൂറോളം മുന്‍കാല കുറ്റവാളികളുടെ വിവരങ്ങളും ശേഖരിച്ചു. അങ്ങനെയാണ്, അരിമ്ബൂര്‍ നന്ദനന്‍ കുപ്രസിദ്ധ മോഷ്ടാവിനെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്.

ഉദുമല്‍പേട്ടയില്‍ താമസിക്കുന്നതായി ചാലക്കുടി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരം കിട്ടി. തിരുപ്പൂര്‍ ദിണ്ഡിഗല്‍ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പഴനി അടിവാരത്തിനു സമീപം നന്ദനന്‍ താമസിക്കുന്ന വീട് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ താമസസ്ഥലത്തിനു സമീപത്തു നിന്നും പിടികൂടുകയായിരുന്നു. ചാലക്കുടിയിലെത്തിച്ച്‌ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

×