കൊളംബോ: ശ്രീലങ്കന്‍ ബൗളിങ്​ കോച്ച്​ സ്​ഥാനത്തുനിന്ന്​ ചാമിന്ദ വാസ്​ രാജിവെച്ചു. ശമ്പളത്തര്ക്ക​ത്തെ തുടര്‍ന്നാണ്​ വാസിന്റെ നാടകീയമായ രാജി പ്രഖ്യാപനം. മൂന്ന്​ ദിവസം മുമ്പ്​ മാത്രമാണ്​ ശ്രീലങ്കയുടെ വിഖ്യാത ഫാസ്റ്റ്​ ബൗളര്‍ പരിശീലക സ്​ഥാനമേറ്റെടുത്തത്​. എന്നാല്‍, വെസ്റ്റ്​ ഇന്‍ഡീസ്​ പര്യടനത്തിനായി​ ടീം പുറപ്പെടുന്നതിന്റെ തൊട്ടുമുന്നെ രാജി വെക്കുകയായിരുന്നു.
വാസിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തങ്ങള്‍ക്ക്​ കഴിയാത്തിനാലാണ്​ അദ്ദേഹം രാജിവെച്ചതെന്നത്​ ​ശ്രീലങ്കന്‍ ക്രിക്കറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്​ഥന് പറഞ്ഞു. ലോകത്താകമാനം സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത്​, വ്യക്​തിഗത നേട്ടത്തിനായി നിരുത്തരവാദ സമീപനം സ്വീകരിച്ചത്​ നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം എസ്​.എല്‍.സി അക്കാദമി പരിശീലക സ്​ഥാനത്തുനിന്നും വാസ്​ രാജിവെച്ചു​.
ദക്ഷിണാഫ്രിക്കക്കും ഇംഗ്ലണ്ടിനുമെതിരായ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ്​ ആസ്ട്രേലിയക്കാരനായ ഡേവിഡ് സക്കറിന് പകരം വാസിനെ നിയമിച്ചത്.