/sathyam/media/post_attachments/sjBufJwXNKeeGt3htdTx.jpeg)
കോട്ടയം; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മൻ. മത്സരിക്കുക എന്നത് ഏതൊരു പൊതുപ്രവർത്തകനും ആഗ്രഹിക്കുന്നതാണ്. ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ട് മറ്റൊരിടത്ത് മത്സരിക്കില്ല. അത്തരം ചർച്ചകൾ നടക്കുന്നത് ചാനലുകളിൽ മാത്രമാണ്. പിതാവ് മത്സരിക്കുന്നതിനാൽ മത്സരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
70 ശതമാനം സീറ്റ് യുവാക്കൾക്കും പുതുമുഖങ്ങൾക്കും നൽകണം, ഇല്ലെങ്കിൽ ജയിക്കുക കോൺഗ്രസ്സിന് അസാധ്യമായിരിക്കും. ജനങ്ങൾ ആഗ്രഹിക്കുന്നത് പുതിയ ആളുകൾ വരാനാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.