New Update
പാറ്റ്‌ന: മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവും എം.എല്‍.എയുമായ ചന്ദ്രികാ റായി പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മൂത്ത പുത്രന്‍ തേജ് പ്രതാപ് യാദവിന്റെ ഭാര്യാപിതാവാണു ചന്ദ്രികാ റായി.
Advertisment
വിവാഹ മോചന കേസ് തുടരവേ തേജ് പ്രതാപിന്റെ ഭാര്യ ഐശ്വര്യ റായിയെ ലാലുവിന്റെ പത്‌നി റാബ്‌റി ദേവി വസതിയില്‍നിന്നു പുറത്താക്കിയിരുന്നു.
ആര്‍.ജെ.ഡിയില്‍നിന്നു രാജിവച്ച സാഹചര്യത്തില്‍ നിയമസഭയില്‍ തനിക്കു പ്രത്യേക സീറ്റു നല്‍കണമെന്നു സ്പീക്കറോട് ആവശ്യപ്പെടുമെന്നു ചന്ദ്രിക അറിയിച്ചു. നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു ചന്ദ്രിക പാര്‍ട്ടി വിടുന്നത്. ജനതാദളില്‍ (യു) ചേരുമെന്നാണു സൂചന.