Advertisment

സഹപ്രവർത്തകയോട് മോശമായി പെരുമാറി; പ്രമുഖ മലയാളം ചാനലിലെ അവതാരകനായ മുതിർന്ന മാധ്യമ പ്രവർത്തകനെതിരെ നടപടി, രണ്ടാഴ്ച സസ്പെൻഷൻ ! യുവ മാധ്യമ പ്രവർത്തക പരാതി നൽകിയത് ചാനലിലെ വനിതാ സെൽ മുഖേന. യുവതി പരാതിയിൽ ഉറച്ചു നിന്നാൽ പണിയും പോകും, കേസും വരും ! മോശമായി പെരുമാറിയപ്പോൾ യുവ മാധ്യമ പ്രവർത്തക കായികമായി പ്രതികരിച്ചെന്നും സൂചന. ചാനലിനും മാധ്യമ പ്രവർത്തകനും നാണക്കേട്

New Update

തിരുവനന്തപുരം: മലയാള ചാനൽ രംഗത്തെ പ്രമുഖ അവതാരകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ വ്യക്തിക്കെതിരെ സഹ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നടപടി. ഇയാളെ ചാനൽ സസ്പെൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സസ്പെഷൻ.

Advertisment

publive-image

കഴിഞ്ഞ ദിവസമാണ് യുവ മാധ്യമ പ്രവർത്തക ചാനലിൻ്റെ വനിതാ സെൽ വഴി മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയത്. അന്വേഷണ വിധേയമായാണ് അച്ചടക്ക നടപടി. പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.

നേരത്തെ ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയർന്നിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ രക്തബന്ധു ഇടപെട്ട് ഈ പരാതികൾ ഒതുക്കി തീർത്തിരുന്നു. ഒരു മേക്കപ്പ് വുമൺ അടക്കം ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു.

ഇവർ പിന്നിട് പരാതിയിൽ ഉറച്ചു നിന്നിരുന്നില്ല. ഇത്തവണ പക്ഷേ അദേഹത്തെ രക്ഷിക്കാൻ ആരുമില്ലെന്നാണ് സൂചന. സംഭവം മൂടിവയ്ക്കാൻ ശ്രമം നടന്നെങ്കിലും അതു വിജയിച്ചില്ല.

മാധ്യമ പ്രവർത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോൾ തിരികെ രോഷത്തോടെ പ്രതികരിച്ചു. അവര്‍ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവർത്തകർ പറയുന്നുണ്ട്. എന്തായാലും സംഭവം ചാനലിനും മുതിർന്ന മാധ്യമ പ്രവർത്തകനും നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്.

channel
Advertisment