ദേശീയം

തമിഴ്‌നാട്ടില്‍ രണ്ടുവയസുകാരനെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; മകനെ മലര്‍ത്തികിടത്തി വായില്‍ ക്രൂരമായി മര്‍ദ്ദിച്ചു; 22കാരി അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, August 29, 2021

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടുവയസുകാരനെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമ്മതന്നെയാണ് പകര്‍ത്തിയത്. ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അമ്മ മകനെ മര്‍ദ്ദിച്ചത്.

കുഞ്ഞിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ തമിഴ്‌നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 22 വയസുകാരി തുളസിയാണ് മകനെ മലര്‍ത്തികിടത്തി വായില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്. വായില്‍ നിന്ന് ചോര വരുന്നതുള്‍പ്പടെ യുവതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു.

ഭര്‍ത്താവുമായ വഴക്കിട്ട യുവതി ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവിടെവച്ചാണ് യുവതി കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് വിവരം പൊലിസില്‍ അറിയിക്കുകയായിരുന്നു

കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ നാല് വീഡിയോ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇക്കാര്യം ഭര്‍ത്താവ് പൊലീസില്‍ അറിയിച്ചിരുന്നു. കൂടാതെ കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ്് ചെയ്തു.

×