ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയ്ക്ക് പണി കിട്ടി ; യുവതിയുടെ അഞ്ചുലക്ഷം വിലവരുന്ന ആഭരണങ്ങളുമായി കാമുകന്‍ മുങ്ങി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, November 19, 2019

കൊല്‍ക്കത്ത : ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. യുവതിയുടെ അഞ്ചുലക്ഷം വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി കാമുകന്‍ മുങ്ങുകയായിരുന്നു. കൊല്‍ക്കത്തയിലാണ് സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളുടെയൊപ്പം ജീവിക്കുന്നതിനായാണ് യുവതിയായ വീട്ടമ്മ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചിറങ്ങിയത്. പൊലീസുകാരനെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് യുവാവ് യുവതിയെ പറ്റിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. ഓഗസ്റ്റില്‍ ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴിയാണ് യുവാവ് വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ യുവതിയെ പരിചയപ്പെടുന്നത്. യുവതിയുമായി പ്രണയത്തിലായതിനെത്തുടര്‍ന്ന് ഒരുമിച്ച് ജീവിക്കണമെന്നും ഭര്‍ത്താവിനെ ഉപേക്ഷിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതുപ്രകാരം കഴിഞ്ഞയാഴ്ച ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച്, ആഭരണങ്ങളെടുത്ത് യുവതി കാമുകനൊപ്പം മുങ്ങുകയായിരുന്നു.

യുവതിക്കൊപ്പം യുവാവ് നഗരത്തിലെ നിരവധി സ്ഥലങ്ങളില്‍ ഇരുചക്രവാഹനത്തില്‍ കറങ്ങി നടന്നു. യുവതി വീടുവിട്ടത് ഭര്‍ത്താവ് അറിഞ്ഞെന്നും വീട്ടില്‍ ആകെ പ്രശ്നമാണെന്നും യുവാവ് യുവതിയെ ധരിപ്പിച്ചു. അനന്തപൂരിനടുത്തുള്ള ബസ്സ്റ്റാന്‍ഡില്‍ യുവതിയെ ഇറക്കിയ ശേഷം ആഭരണങ്ങളും മൊബൈല്‍ ഫോണും സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം ഇവയുമായി യുവാവ് സ്ഥലം കാലിയാക്കുകയായിരുന്നു.

×