/sathyam/media/post_attachments/np15Q0kDG3UGaMMsvTA4.jpg)
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വന്നതോടെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് എല്ലാവരും. സമൂഹ മാധ്യമങ്ങളില്‍ പ്രമുഖരടക്കം നിരവധി പേരാണ് പ്രശംസയുമായി രംഗത്തുവരുന്നത്. മാര്‍ക്ക് കുറഞ്ഞവരെയും തോറ്റു പോയവരെയും വിഷമം മനസ്സിലാക്കി ആശ്വസ വാക്കുകളുമായി എത്തുന്നവരും നിരവധി. ഇതിനിടയില്‍ ശ്രദ്ധ നേടുകയാണ് പ്രശസ്ത ഷെഫ് സുരേഷ് പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പ്.
പണ്ടത്തെ തന്‍റെ എസ്.എസ്.എല്‍.സി ഫലം ചിത്രസഹിതം നല്‍കിയാണ് അദ്ദേഹം മാര്‍ക്ക് കുറഞ്ഞവരെ ആശ്വസിപ്പിക്കുന്നത്. പത്താം ക്ലാസില്‍ മാര്‍ക്ക് കുറഞ്ഞതില്‍ വിഷമം ഒട്ടും വേണ്ടെന്നും ഇനിയുള്ള പഠനം നന്നായി നോക്കിയാല്‍ മതിയെന്നും അദ്ദേഹം ആശ്വസിപ്പിക്കുന്നു. 1993ലെ സര്‍ട്ടിഫിക്കറ്റില്‍ 227 മാര്‍ക്കാണ് ഷെഫ് പിള്ളക്കുള്ളത്. കുറിപ്പിന് താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.
'ഈ പോസ്റ്റ് തീര്‍ച്ചയായും അനേകര്‍ക്ക് ആശ്വാസവും പ്രചോദനവും നല്‍കു'മെന്ന് ഒരാള്‍ പറയുന്നു. 'ജീവിതത്തില്‍ റാങ്കോടെ പാസ്സായില്ലേ' എന്ന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു ചിലര്‍.
ഫേസ്ബുക്ക് കുറിപ്പ്:
പത്താം ക്‌ളാസില്‍ മാര്‍ക്ക് കുറഞ്ഞതില്‍ വിഷമം ഉണ്ടോ..? ഒട്ടും വേണ്ട...! കൂടി പോയാല്‍ ഇഷ്ടപെട്ട വിഷയമോ, നല്ല കോളജോ കിട്ടില്ലായിരിക്കും. ഇനിയാണ് ശരിക്കുമുള്ള പഠനം.. അത് നന്നായി നോക്കിയാല്‍ മതി! ❤️
NB: വീട്ടില്‍ മകള്‍ പത്താം ക്‌ളാസ്സ് ഫലം കാത്തിരിക്കുകയാണ് ( ICSE) അവിടെ മാര്‍ക്ക് കുറഞ്ഞാല്‍ യുദ്ധം ആയിരിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us