ചെങ്ങറ സമരം ഇനി ആസാദ് ഹിന്ദ് ഫൗജിന്റെ സമരം.

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Friday, May 29, 2020

ചെങ്ങറ: അംബേദ്ക്കർ സമാരക മാതൃക ഗ്രാമ വികസന സൊസൈറ്റി പ്രസിഡറ്റ് റ്റി. ആർ.ശശിയും അസാദ് ഹിന്ദ് ഫൗജിന്റെ ദേശീയ കോർഡിനേറ്റർ ഷിഹാബുദീനും തമ്മിൽ നടത്തിയ ചർച്ചയിൽ ,സൊസൈറ്റിയുടെയും ചെങ്ങറ സമരത്തിന്റെയും മുന്നോട്ട് പോക്കുകൾ ചർച്ചയിൽ വന്നു. റ്റി. ആർ ശശി സമരത്തിന്റെ നിലവിലെ നിയമ നിയമവശകങ്ങളും മറ്റു പ്രായോഗിക വശങ്ങളും കോർഡിനേറ്ററേ അറിയിച്ചു. ചർച്ചകൾക്ക് ശേഷം ചെങ്ങറ സമരം ഇനി മുതൽ ആസാദ് ഹിന്ദ് ഫൗജിന്റെ സമരമാണന്ന് ഇരുവരും തീരുമാനിച്ചു.

ആസാദ് ഹിന്ദ് ഫൗജിന്റെ ദേശിയ കോർഡിനേറ്റർ 2009-12 വർഷങ്ങളിൽ ചെങ്ങറ സമരത്തിൽ പങ്കെടുക്കുകയും ഇവിടെയുള്ള വിദ്യാർത്ഥികൾക്കു സേവന സംഘടനകളുടെ സഹായത്തോടെ പഠനോപകരണ വിതരണം നടത്തുകയും, വിദ്യാർത്ഥികളെ കോർഡിനേറ്റർ പഠിച്ചിരുന്ന പന്തളം എൻ .എസ്.എസ് ബിഎഡ് കോളേജിലെ സുഹ്യത്തുകളുമായി ചേർന്ന് പഠിപ്പിക്കുകയും ചെയ്തിരുന്നു.വിവിധ സംഘടനകൾ നേതൃതത്തിൽ ചെങ്ങറ സമര ഭൂമിയേ ഉപരോദിച്ചപ്പോൾ ഉപരോദലംഘന സമരം നടത്തുകയും അറസ്റ്റ് വരിക്കുകയും തത് കേസിലെ പ്രതിയുമാണ് ആസാദ് ഹിന്ദ് ഫൗജിന്റ ദേശിയ കോർഡിനേറ്റർ ഷിഹാബുദ്ദീൻ.

ആ സമയത്ത് ചെങ്ങറ സമര നായകരായ ളാഹ ഗോപാലനുമായും സലീനാ പ്രാക്കാനവുമായും അടുത്ത് ബന്ധം പുലർത്തുകയും സഹേരിച്ച് പ്രവർത്തിക്കകയും ചെയ്നിരുന്നു. രോഗ ശയ്യയിലുള്ള ളാഹ ഗോപാലനെ ഷിഹാബുദ്ദിൻ ഇന്ന് സന്ദർശിക്കുകയും ചെങ്ങറ സമരത്തിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ച്ച പാടുകൾ ചോദിച്ചറിഞ്ഞതിന് ശേഷമായിരുന്നു ചെങ്ങറ സമര ഭൂമിയിലെ സന്ദർശനവും സമരനായകനായ റ്റി.ആർ.ശശിയുമായുള്ള ചർച്ചയും ഒന്നിച്ച് മുന്നോട്ട് പോകുന്നതിനുള്ള തീരുമാനവും ഉണ്ടായത് .

കോപ്പറേറ്റ് കമ്പനികൾ അനതികൃതമായി കൈവശം വെച്ചിരിക്കുന്ന മുഴുവൻ ഭൂമിയും പിടിച്ചെടുക്കുകയും ഭവനരഹിതർക്ക് വീട് നിർമ്മാണത്തിനും കർശക തൊഴിലാളികൾക്ക് കൃഷി ചെയ്യുവാനുമായി അനുവദിക്കണമെന്നാണ് ആസാദ് ഹിന്ദ് ഫൗജിന്റെ പ്രഖ്യാപിത ലക്ഷ്യം മുഴുവൻ ജനകീയ സമര നേതാത്തക്കളെയും നിയമ നിർമാണ സഭകളിൽ അണി നിരത്തിയായിരിക്കും ആസാദ് ഹിന്ദ് ഫൗജിന്റെ ലക്ഷ്യ സാക്ഷാത്കാരത്തിലേക്കുള്ള സഞ്ചാരം.

×