ചെ​ങ്കോ​ട്ട അ​ക്രമക്കേസില്‍ ഡ​ല്‍​ഹി പോ​ലീ​സ് 200 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 27, 2021

ന്യൂ​ഡ​ല്‍​ഹി: ചെ​ങ്കോ​ട്ട അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി പോ​ലീ​സ് 200 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍, ക​ലാ​പം, പോ​ലീ​സി​നെ ആ​ക്ര​മി​ക്ക​ല്‍ തു​ട​ങ്ങി​യ​വ ആ​രോ​പി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ്ര​ക്ഷോ​ഭ​ത്തി​ല്‍ ഇ​വ​രു​ടെ പ​ങ്ക് പ​രി​ശോ​ധി​ച്ച ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ഇ​ന്ന​ല​ത്തെ അ​ക്ര​മ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 22 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ എ​ടു​ത്തി​രി​ക്കു​ന്ന​ത്.റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തി​യ ട്രാ​ക്ട​ര്‍ റാ​ലി​യി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ഒ​രു സം​ഘം ആ​ളു​ക​ള്‍ ചെ​ങ്കോ​ട്ട​യി​ല്‍ ക​ട​ക്കു​ക​യും സി​ക്ക് പ​താ​ക സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

×