ചെല്‍സിയെ പിടികൂടി കോവിഡ്; നിരവധി കളിക്കാര്‍ക്ക് കോവിഡ് പോസിറ്റിവായതായി റിപ്പോര്‍ട്ട്

New Update

ചെല്‍സിയിലെ ഏതാനും കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. ഇതോടെ പ്രീ സീസണ്‍ ട്രെയ്‌നിങ്ങിനായി ഇവര്‍ ഉടനെ ടീമിനൊപ്പം ചേരില്ലെന്ന് റോയിറ്റേഴ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

എന്നാല്‍ റിപ്പോര്‍ട്ടുകളോട് ചെല്‍സി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏതെല്ലാം കളിക്കാര്‍ക്കാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത് എന്നും വ്യക്തമല്ല. നേരത്തെ എട്ട് ചെല്‍സി താരങ്ങള്‍ ക്വാറന്റൈനിലാണ് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കോവിഡ് പോസിറ്റീവായ കളിക്കാര്‍ 10 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. കോവിഡ് ഫലം നെഗറ്റീവായതിന് ശേഷമാവും പരിശീലനത്തില്‍ പങ്കെടുക്കാനാവുക.

ഷെഫീല്‍ഡ് യുനൈറ്റഡ്, ബ്രൈറ്റണ്‍,വെസ്റ്റ് ഹാം എന്നീ ടീമുകളിലെ താരങ്ങള്‍ക്കും കോവിഡ് പോസിറ്റീവായതായാണ് റിപ്പോര്‍ട്ട്. പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തായാണ് ലാംപാര്‍ഡിന്റെ ടീം സീസണ്‍ അവസാനിപ്പിച്ചത്. സെപ്തംബര്‍ 14ന് ബ്രൈറ്റണിനെതിരായ മത്സരത്തോടെയാണ് ചെല്‍സിയുടെ അടുത്ത സീസണിലെ ക്യാംപെയ്ന്‍ ആരംഭിക്കുന്നത്.

chelssi sports news
Advertisment