Advertisment

തെറി വാക്കുകള്‍ ഒട്ടുമിക്ക മനുഷ്യരും ദേഷ്യവും നിരാശയുമൊക്കെ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ;'ചുരുളി'യില്‍ തെറിയുണ്ടെങ്കില്‍ അത് സിനിമയുടെ കഥ ആവശ്യപ്പെടുന്നതു കൊണ്ടെന്ന് ചെമ്പന്‍ വിനോദ്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ഏതു വിഷയത്തിലും തുറന്നു സംസാരിക്കുന്ന നടനാണ് ചെമ്പന്‍ വിനോദ്. ഇപ്പോഴിതാ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്ന സിനിമകളിലെ മോശം പദ പ്രയോഗങ്ങളും തെറി വാക്കുകളും ഉപയോഗിക്കുന്നുവെന്ന പരാതിയില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍.

സിനിമയില്‍ തെറി കേട്ടതു കൊണ്ട് നശിച്ചു പോകുന്ന ഒരു തലമുറയാണ് ഇവിടെയുള്ളതെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് താരം വിഷയത്തില്‍ നിലപാടറിയിക്കുന്നത്.

ഒ.ടി.ടിയില്‍ ഏത് സിനിമ കാണുമ്പോഴും അതിന്റെ ഉള്ളടക്കം എന്താണെന്നും ഏത് പ്രായക്കാരെ ഉദ്ദേശിച്ചുള്ളതാണെന്നും വ്യക്തമാക്കുന്നുണ്ട്. പതിനെട്ട് വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള സിനിമ ആണെങ്കില്‍ അതില്‍ ലൈംഗികതയോ വയലന്‍സോ നഗ്‌നതയോ അടക്കമുള്ളവ ഉണ്ടെന്ന് വ്യക്തമാണ്. തെറി വാക്കുകള്‍ ഒട്ടുമിക്ക മനുഷ്യരും ദേഷ്യവും നിരാശയുമൊക്കെ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കാറുള്ളതാണ്. ഒരു എഴുത്തുകാരനും ഒരു സംവിധായകനും അവരുടെ സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക് അവതരിപ്പിക്കുന്നില്ല. ഇവിടെ കാലാകാലങ്ങളായി മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകളാണ് എല്ലാം.

സിനിമയുടെ കഥ അനുസരിച്ചാണ് അതില്‍ ചിലപ്പോള്‍ മോശം വാക്കുകള്‍ കടന്നുവരുന്നത്. തെറി കേട്ടതു കൊണ്ട് നശിച്ചുപോകുന്ന ഒരുതലമുറയാണ് ഇവിടെയുള്ളതെന്ന് എനിക്ക് തോന്നുന്നില്ല. 'ചുരുളി'യില്‍ തെറിയുണ്ടെങ്കില്‍ അത് സിനിമയുടെ കഥ ആവശ്യപ്പെടുന്നതു കൊണ്ടാണ്. അല്ലാതെ തെറി പറയാന്‍ വേണ്ടി ആരും സിനിമ നിര്‍മ്മിക്കില്ലല്ലോയെന്നും ചെമ്പന്‍ വിനോദ് പറയുന്നു.

chemban vinod ott movies
Advertisment