ഓണസദ്യക്ക്‌ തേങ്ങ വറുത്ത ചേന തോരന്‍ കൂടിയായാലോ

New Update

തേങ്ങ വറുത്ത ചേന തോരന്‍

publive-image

ചേരുവകള്‍

Advertisment

ചെറുതായി അരിഞ്ഞ ചേന കഷണങ്ങള്‍ - 2 കപ്പ്
സവാള ചെറുതായി അരിഞ്ഞത് - ½ കപ്പ്
ജീരകം - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ¼ ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
തേങ്ങ ചിരികിയത് - 1 കപ്പ്
ഉഴുന്നു പരിപ്പ് - 2 ടീസ്പൂണ്‍
കടുക് (താളിക്കാന്‍) - 1 ടീസ്പൂണ്‍
വറ്റല്‍മുളക് - 3 എണ്ണം
എണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചേന കുഴഞ്ഞുപോകാതെ മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക. ചൂടായ ചീനിച്ചട്ടിയില്‍ എണ്ണഒഴിച്ച് തേങ്ങ, ചതച്ച ജീരകം, ഇവ നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ മൂപ്പിച്ചു വയ്ക്കുക. ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് യഥാക്രമം കടുക്, വറ്റല്‍ മുളക്, ഉഴുന്നുപരിപ്പ്, കറിവേപ്പില ഇവ ചേര്‍ത്ത് താളിച്ച് കൂട്ടിലേക്ക് ചേര്‍ക്കുക. അതിനോടൊപ്പം വറുത്തവച്ച തേങ്ങ മിശ്രിതവും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.

onam chena thoran
Advertisment