ദീർഘനേരം മൊബൈൽ ഫോണിൽ സംസാരിച്ചു; സഹോദരിയെ സഹോദരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

New Update

ചെന്നൈ: ദീർഘനേരം മൊബൈൽ ഫോണിൽ സംസാരിച്ചതിന്റെ പേരിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സഹോദരൻ. പഴനി സ്വദേശി മുരുഗേശന്റെ മകൾ ഗായത്രിയാണ് കൊല്ലപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു എന്നു പറഞ്ഞാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

Advertisment

publive-image

എന്നാൽ ഗായത്രിയെ പരിശോധിച്ച ഡോക്ടർമാർ യുവതിയുടെ കഴുത്തിൽ സംശയകരമായ പാടുകൾ കണ്ടതോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. കൊലയ്ക്ക് പിന്നിൽ സഹോദരനായ ബാലമുരുകനാണെന്ന് പൊലീസിന് വ്യക്തമായി.

ഏറെനേരം ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ടു പ്രകോപിതനായി കൊല നടത്തിയതാണെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചു. സംഭവത്തിൽ മാതാപിതാക്കൾക്ക് പങ്കുണ്ടോ എന്നതും അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

murder case
Advertisment