ചെന്നൈയിൽ സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: ചെന്നൈയിൽ സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആഴ്വാർ തിരുനഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ദീക്ഷിത്താണ് മരിച്ചത്.

Advertisment

publive-image

സ്കൂൾ കോമ്പൗണ്ടിൽ വെച്ചാണ് അപകടമുണ്ടായത്. വാനിൽ നിന്ന് ഇറങ്ങി സ്കൂളിലേക്ക് പോയ ദീക്ഷിത് വണ്ടിയിലേക്ക് തിരികെയെത്തി. ഇതറിയാതെ ഡ്രൈവർ വാഹനം പിന്നോട്ടെടുത്തപ്പോൾ കുട്ടിയുടെ മേൽ കയറുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ ദീക്ഷിത് മരിച്ചു.

Advertisment