/sathyam/media/post_attachments/TXMPLTGYmtMsZDKYJITc.jpg)
ചെന്നൈ: ചെന്നൈയിലെ ഒരു മാധ്യമപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനത്തിലടക്കം ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇതോടെ ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഓഫീസിലുള്ളവരും മാധ്യമ പ്രവര്‍ത്തകരും പരിഭ്രാന്തിയിലാണ്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്വയം പരിശോധനയ്ക്ക് വിധേയമാവുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാള്‍ താമസിച്ച കെട്ടിടത്തിലെ 50 പേരെ നിരീക്ഷണത്തിലാക്കി. കൊവിഡ് സ്ഥിരീകരിച്ചവരുമായി ഇദ്ദേഹം സമ്ബര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നാണ് അറിയുന്നത്. എവിടെ നിന്ന് രോഗം പിടിപെട്ടു എന്നതിനും നിശ്ചയമില്ല. ഇദ്ദേഹം ഇടപെട്ട ആളുകളെ കണ്ടെത്തി അവരെയെല്ലാം നിരീക്ഷണത്തിലാക്കാനുള്ള ശ്രമം നടന്നുവരികയാണ്.